< Back
Kerala
വ്യാജ കഫ് സിറപ്പ്: കേന്ദ്രം നിരോധിച്ച ഒരു മരുന്നു പോലും സംസ്ഥാനത്ത് വിൽപ്പന നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പ്
Kerala

വ്യാജ കഫ് സിറപ്പ്: കേന്ദ്രം നിരോധിച്ച ഒരു മരുന്നു പോലും സംസ്ഥാനത്ത് വിൽപ്പന നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പ്

Web Desk
|
4 Oct 2025 11:13 AM IST

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം: ചുമ മരുന്നു കഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ചതിൽ നിരീക്ഷണം നടത്താൻ ആരോഗ്യവകുപ്പ് നിർദേശം. മരണമുണ്ടായ സംസ്ഥാനങ്ങളിലെ സാഹചര്യം നിരീക്ഷിക്കണമെന്ന് കെഎംഎസ്‌സിഎൽന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രം നിരോധിച്ച ഒരു മരുന്നു പോലും സംസ്ഥാനത്ത് വിൽപ്പന നടത്തുന്നില്ല എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കേന്ദ്ര ലബോറട്ടറിയിൽ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തിയ മരുന്നുകൾ മാത്രമാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നതെന്നും കൃത്യമായ പ്രോട്ടോകോൾ പാലിച്ചാണ് മരുന്ന് വിതരണം നടത്തുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിൽ നടപടിയുമായി രാജസ്ഥാൻ സർക്കാർ രം​ഗത്തെത്തി. സംസ്ഥാന ഡ്രഗ് കൺട്രോളറെ സസ്‌പെൻഡ് ചെയ്തു. രാജാറാം ശർമ്മക്ക് എതിരെയാണ് നടപടി. മരുന്നുകളുടെ നിലവാരം നിശ്ചയിക്കുന്ന നടപടികൾ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് നടപടി.

Similar Posts