< Back
Kerala
Fake doctor Ratheesh (41), a native of Ernakulam North Paravoor, was arrested in Malappuram.

രതീഷ്

Kerala

പ്രീ ഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യത; മലപ്പുറത്ത് വ്യാജ ഡോക്ടർ പിടിയിൽ

Web Desk
|
20 April 2023 11:04 PM IST

12 വർഷത്തോളം മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു നൽകിയ പരിചയത്തിലായിരുന്നു ചികിത്സ

മലപ്പുറം: വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. പ്രീ ഡിഗ്രി മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസ യോഗ്യതതയെന്ന് പൊലീസ് കണ്ടെത്തി. 2018 മുതൽ ഇയാൾ വഴിക്കടവിലെ സ്വകാര്യ ഹെൽത്ത് സെന്ററിൽ ചികിത്സ നടത്തുന്നതായി പൊലിസ് വ്യക്തമാക്കി.

12 വർഷത്തോളം വിവിധ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു നൽകിയ പരിചയത്തിലായിരുന്നു ചികിത്സ. ഹെൽത്ത് സെന്റർ ഉടമ കാളികാവ് സ്വദേശി ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Fake doctor Ratheesh (41), a native of Ernakulam North Paravoor, was arrested in Malappuram.

Similar Posts