< Back
Kerala

Kerala
വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്: കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
|20 Jun 2023 8:38 AM IST
രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണെന്ന് വിദ്യ
കൊച്ചി: മഹാരാജാസ് കോളജിൻ്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് കേസ് അന്വേഷിക്കുന്ന അഗളി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നുമാണ് വിദ്യയുടെ ഹരജിയിലുള്ളത്.
ചോദ്യം ചെയ്യലുമായി ഏത് ഘട്ടത്തിലും സഹകരിക്കാമെന്നും ഹരജിയിലുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.