< Back
Kerala

Kerala
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്
|24 Nov 2023 9:15 PM IST
കഴിഞ്ഞ ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്
തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. നാല് പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകി. ഇന്നലെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
നാളെ ഹാജരാകാൻ രഞ്ജുവിന് പൊലീസ് നോട്ടീസ്. അഞ്ചാംപ്രതിയും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റുമാണ് രഞ്ജു. സി.ആർ.പി.സി 41 എ വകുപ്പ് പ്രകാരമാണ് നോട്ടീസ്. വ്യാജ കാർഡ് തയ്യാറാക്കുന്നതിന് ഗൂഗിൾ പേ വഴി പണം നൽകിയത് രഞ്ജുവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.