< Back
Kerala

Kerala
ഗായകൻ സജീർ കൊപ്പത്തിനെതിരെ മീഡിയവണിന്റെ പേരിൽ വ്യാജ വാർത്ത; പരാതി നൽകി
|16 Nov 2022 4:50 PM IST
മലപ്പുറം തുവ്വൂർ സ്വദേശി അഫ്‌സലിന്റെയും സജീറിന്റെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചത്.
തൃശൂർ: ഗായകൻ സജീർ കൊപ്പത്തിനെതിരെ മീഡിയവണിന്റെ പേരിൽ വ്യാജ വാർത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ എന്ന വാർത്തയിൽ കൃത്രിമത്വം കാട്ടി പ്രചരിപ്പിച്ചതിനെതിരെയാണ് മീഡിയവൺ പരാതി നൽകിയത്.
മലപ്പുറം തുവ്വൂർ സ്വദേശി അഫ്‌സലിന്റെയും സജീറിന്റെയും ഫോട്ടോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചത്. കഴിഞ്ഞ ജൂലൈ 23 ന് നടന്ന സംഭവത്തിന്റെ വാർത്തയിൽ ഫോട്ടോയും പേരും വ്യാജമായി ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ വാർത്ത ഉണ്ടാക്കിയവർക്കെതിതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.