< Back
Kerala

Kerala
സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് വ്യാജ വാർത്താക്കുറിപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ
|16 Aug 2023 3:41 PM IST
ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് വാർത്താക്കുറിപ്പ് പ്രചരിപ്പിക്കുന്നത്
തിരുവനന്തപുരം: സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട് കേരള പത്രപ്രവർത്ത യൂണിയന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്താകുറിപ്പ് വ്യാജമാണെന്ന് കെ.യു.ഡബ്ല്യു.ജെ. യൂണിയൻ ലെറ്റർപാഡ് കൃത്രിമമായി നിർമ്മിച്ച് ജനറൽ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടാണ് പ്രസിദ്ധീകരണാർത്ഥം എന്ന പേരിൽ വ്യാജ വാർത്താകുറിപ്പ് പ്രചരിപ്പിക്കുന്നത്.
പത്രപ്രവർത്തക യൂണിയനെ അപമാനിക്കുകയെന്ന ലക്ഷ്യത്തിൽ വ്യാജരേഖ തയ്യാറാക്കിയവർക്കും അത് പ്രചരിപ്പിക്കുന്നവർക്കുമെതിരെ യൂണിയൻ നിയമനടപടി സ്വീകരിക്കുമെന്ന് കെ.യു.ഡബ്ല്യു.ജെ പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.