< Back
Kerala

Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി പിടിയിലായയാള്‍ രക്ഷപ്പെട്ടു
|15 Feb 2024 10:56 PM IST
ക്രൈംബ്രാഞ്ച് വാഹനത്തിൽനിന്നാണു പ്രതി രക്ഷപ്പെട്ടത്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുമായി പിടിയിലായയാള്‍ രക്ഷപ്പെട്ടു. പാസ്പോർട്ട് കേസിലെ പ്രതി ബംഗാള്‍ സ്വദേശി ആംസാദ് ഹുസൈനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽനിന്നു ചാടിപ്പോയത്.
എമിഗ്രേഷന്‍ വിഭാഗം പ്രതിയെ നെടുമ്പാശ്ശേരി പൊലീസിനു കൈമാറിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
Summary: Man caught with a fake passport at Nedumbassery airport, escapes from crime branch custody