< Back
Kerala

Kerala
ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ; സംഘപരിവാർ പ്രവർത്തകക്കെതിരെ പരാതി
|27 Aug 2025 4:02 PM IST
മൂവാറ്റുപുഴയില്‍ പന്നിമാംസം വില്‍ക്കുന്നതിനെതിരെ ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു പ്രചാരണം
മൂവാറ്റുപുഴ: ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഘപരിവാർ പ്രവർത്തകക്കെതിരെ പരാതി. ജലജ ശ്രീനിവാസ് ആചാര്യ എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റർ പ്രചാരണം നടത്തിയത്. മൂവാറ്റുപുഴയില്‍ പന്നിമാംസം വില്‍ക്കുന്നതിനെതിരെ ജമാഅത്തെ ഇസ്‌ലാമി എന്നാണ് പ്രചാരണം. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് പി.എ മുഹമ്മദ് കാസിം മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി.

ജലജ ശ്രീനിവാസ് ആചാര്യ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വ്യാജ പോസ്റ്റർ