< Back
Kerala
സിനിമകളുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നു; സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Kerala

സിനിമകളുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നു; സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Web Desk
|
8 May 2025 10:21 AM IST

തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ അടക്കം പതിപ്പുകൾ ടെലഗ്രാം ഉൾപ്പെടെയുള്ളവയിൽ വ്യാപകമായി വരുന്നവെന്നും ഇത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ പരാതിയിൽ ആവശ്യപ്പെട്ടു.

കൊച്ചി: സിനിമയുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നതിൽ നടപടിയാവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ അടക്കം പതിപ്പുകൾ ടെലഗ്രാം ഉൾപ്പെടെയുള്ളവയിൽ വ്യാപകമായി വരുന്നവെന്നും ഇത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ പരാതിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം 'തുടരും' സിനിമയുടെ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ പൊലീസിലും സൈബർസെല്ലിലും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷനും പരാതിയുമായി രംഗത്ത് വന്നത്.

മുമ്പും വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി നൽകിയുരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് വീണ്ടും പരാതിയുമായി അസോസിയേഷൻ രംഗത്ത് വന്നത്. ഇത്തവണ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം.

Similar Posts