< Back
Kerala
വ്യാജ വീഡിയോ കേസ്; രണ്ടു പേർ കൂടി അറസ്റ്റിൽ
Kerala

വ്യാജ വീഡിയോ കേസ്; രണ്ടു പേർ കൂടി അറസ്റ്റിൽ

Web Desk
|
31 May 2022 6:39 PM IST

അരൂക്കുറ്റി സ്വദേശികളായ നൗഫൽ, നസീർ എന്നിവരാണ് അറസ്റ്റിലായത്

കൊച്ചി: തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ അരൂക്കുറ്റി സ്വദേശികളായ നൗഫൽ നസീർ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ വീഡിയോ അപ്ലോഡ് ചെയ്ത അബ്ദുൽ ലത്തീഫിനെ കോയമ്പത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു.

അബ്ദുൽ ലത്തീഫിന് വീഡിയോ കിട്ടിയതുമായി ബന്ധപ്പെട്ടാണ് പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അറസ്റ്റിലായ നൗഫൽ കോൺഗ്രസ് പ്രവർത്തനാണെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കയ്യിൽ വീഡിയോ എത്തിയത് വിദേശത്ത് നിന്നാണെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Related Tags :
Similar Posts