< Back
Kerala
സ്പീക്കർ എം.ബി രാജേഷിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം
Kerala

സ്പീക്കർ എം.ബി രാജേഷിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ്; ജാഗ്രത പാലിക്കാൻ നിർദേശം

Web Desk
|
21 April 2022 8:15 PM IST

7240676974 എന്ന നമ്പറിൽ സ്പീക്കർ എം.ബി രാജേഷിന്റെ പേരും ഡി.പിയായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമിച്ചത്.

തിരുവനന്തപുരം: നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം.ബി രാജേഷിന്റെ പേരും ഡി.പിയായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറിൽ ഒരു വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് നിർമിച്ച് ദുരുപയോഗം. ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുകയാണ് സ്പീക്കർ. മേൽപ്പറഞ്ഞ നമ്പറിൽ നിന്നും 'ദിസ് ഈസ് മൈ നമ്പർ, പ്ലീസ് സെയ്‌വ് ദിസ്' എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യർത്ഥന നടത്തുകയാണ് രീതി.

കെ.പി മോഹനൻ എംഎൽഎ സ്പീക്കറുടെ പേരിൽ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിച്ചപ്പോഴാണ് അദ്ദേഹം തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞത്. മേൽപ്പറഞ്ഞ നമ്പറോ വാട്‌സ് ആപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലർത്തണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി സ്പീക്കർ അറിയിച്ചു.




Related Tags :
Similar Posts