< Back
Kerala
രോഗികളെ കൊണ്ടുപോകുന്നത് ചുമന്ന്; വയനാട് ഉന്നതിയിലെ കുടുംബങ്ങൾ വഴിയില്ലാതെ ദുരിതത്തിൽ
Kerala

രോഗികളെ കൊണ്ടുപോകുന്നത് ചുമന്ന്; വയനാട് ഉന്നതിയിലെ കുടുംബങ്ങൾ വഴിയില്ലാതെ ദുരിതത്തിൽ

Web Desk
|
29 Nov 2025 7:37 AM IST

വനത്തോട് ചേർന്ന് കിടക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മാപ്പിളക്കോല്ലി കുറിച്യ ഉന്നതിയിലെ കുടുംബങ്ങളാണ് വഴിയില്ലാതെ ദുരിതമനുഭവിക്കുന്നത്

വയനാട്: വയനാട് പനവല്ലി മാപ്പിളക്കൊല്ലി ഉന്നതിയിലെ കുടുംബങ്ങൾ വഴിയില്ലാതെ ദുരിതത്തിൽ. വഴിയില്ലാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രോഗികളെ അർബാനയിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫും രംഗത്തെത്തി. ഉന്നതിയിലെ കുടുംബങ്ങൾക്ക് പുനരധിവാസത്തിനുള്ള പദ്ധതി ഒരുക്കിയതാണെന്നും ഇവർ മാറാൻ തയ്യാറായില്ലെന്നും എൽഡിഎഫ് നേതാക്കൾ മീഡിയവണിനോട് പറഞ്ഞു. പ്രദേശത്ത് ജീവിക്കാൻവഴി മാത്രം ഒരുക്കി തന്നാൽ മതി എന്നാണ് ഉന്നതിക്കാർ പറയുന്നത്.

വനത്തോട് ചേർന്ന് കിടക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി മാപ്പിളക്കോല്ലി കുറിച്യ ഉന്നതിയിലെ കുടുംബങ്ങളാണ് വഴിയില്ലാതെ ദുരിതമനുഭവിക്കുന്നത്. രോഗികളെ അർബാനയിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കിടപ്പിലായവരെ ഉന്നതിയിൽ നിന്നും പ്രധാന പാതയിലെക്കെത്തണമെങ്കിൽ രണ്ട് കിലോമീറ്റർ ദൂരമുണ്ട് ഒരാൾക്ക് നടക്കാൻ പറ്റുന്ന രണ്ടടി പാതയാണത്. പുഴ ക്രോസ് ചെയ്യാൻ നടപ്പാലം ഉണ്ടെങ്കിലും അപ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ ഇതിലൂടെ വാഹനങ്ങൾക്ക് പോകാനാവില്ല.

എന്നാൽ വർഷങ്ങൾക്കു മുമ്പ് തന്നെ ഉന്നതിക്കാരുടെ പുനരധിവാസത്തിനായി പദ്ധതി തയ്യാറാക്കി എന്നും കുടുംബങ്ങൾ മാറാത്തതുകൊണ്ടാണ് ഇത് ഉപേക്ഷിച്ചതെന്നുമാണ് എൽഡിഎഫ് പറയുന്നത്.

വോട്ടിനുവേണ്ടി യുഡിഎഫ് നേതാക്കൾ നടത്തുന്ന കള്ള പ്രചരണത്തിന്‍റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് എൽഡിഎഫിന്‍റെ ആരോപണം. എന്നാൽ പാരമ്പര്യമായി ജീവിച്ചു പോരുന്ന സ്ഥലത്തേക്ക് നല്ലൊരു വഴിയൊരുക്കി തങ്ങളെ അവിടെത്തന്നെ ജീവിക്കാൻ അനുവദിക്കണമെന്നാണ് ഉന്നതിക്കാരുടെ ആവശ്യം.



Similar Posts