< Back
Kerala

Kerala
പറവൂരിൽ വായ്പ തിരിച്ചടക്കാത്തതിനാൽ വീടുകയറി ആക്രമണം
|13 Oct 2023 6:06 PM IST
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്.
കൊച്ചി: എറണാകുളം പറവൂരിൽ വായ്പ തിരിച്ചടക്കാത്തതിനാൽ വീടുകയറി ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമണം നടത്തിയത്. പറവൂർ കുഞ്ഞിത്തൈയ്യിൽ സ്റ്റീഫനും കുടുംബത്തിനുമാണ് മർദനമേറ്റത്.
സ്റ്റീഫനും കുടുംബവും ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം കടമെടുത്തിരുന്നു. മൂന്ന് തവണ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജീവനക്കാരെത്തി സ്റ്റീഫനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഭാര്യയ്ക്കും അമ്മയ്ക്കും മർദനമേറ്റു. അമ്മ ഫിലോമിനയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.