< Back
Kerala

Kerala
കുടുംബവഴക്ക്: സഹോദരിയുടെ കടക്ക് സഹോദരന്‍ തീയിട്ടു
|13 Feb 2023 3:43 PM IST
കടയിലുണ്ടായിരന്ന സഹോദരിയുടെ മകൾ ജാസ്മിന് ഗുരുതരമായി പൊള്ളലേറ്റു
തിരുവനന്തപുരം: നാവായിക്കുളത്ത് സഹോദരിയുടെ കടക്ക് സഹോദരൻ തീയിട്ടു. കുടുംബ വഴക്കിനെ തുടർന്നുള്ള തർക്കമാണ് കാരണം. തമ്പിയെന്ന് വിളിക്കുന്ന ഇസ്മയിലാണ് പെട്രോൾ ഒഴിച്ച് കടക്ക് തീയിട്ടത്. കടയിലുണ്ടായിരുന്നു ഇസ്മയിലിന്റെ സഹോദരിയുടെ മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. പെട്രോളുമായെത്തിയ ഇയാൾ കടക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരന്ന സഹോദരിയുടെ മകൾ ജാസ്മിൻ എന്ന 37 കാരിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടക്ക് തീയിട്ടതിന് ശേഷം ഇസ്മയിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി.