< Back
Kerala
ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ കാണാൻ കുടുംബം സൗദിയിലേക്ക്
Kerala

ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ കാണാൻ കുടുംബം സൗദിയിലേക്ക്

Web Desk
|
30 Oct 2024 12:42 PM IST

മാതാവ്, സഹോദരൻ, അമ്മാവൻ എന്നിവരാണ് പോകുന്നത്

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാനായി കുടുംബം യാത്ര തിരിച്ചു. മാതാവ്, സഹോദരൻ, അമ്മാവൻ എന്നിവരാണ് പോകുന്നത്. ഉംറ തീർത്ഥാടനത്തിന് ശേഷം റഹീമിനെ ജയിലിലെത്തി കാണാനാണ് തീരുമാനം.

റഹീമിന്റെ മോചനം നീളുന്നതോടെയാണ് കുടുംബം സൗദിയിലേക്ക് പോകുന്നത്. കഴിഞ്ഞയാഴ്ച മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്.

വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Related Tags :
Similar Posts