< Back
Kerala

Kerala
മലപ്പുറത്ത് മദ്രസാ ഉസ്താദുമാർക്ക് ഓണപ്പുടവ നൽകി കുടുംബം
|6 Sept 2025 7:13 AM IST
മലപ്പുറം മേൽമ്മുറി അധികാരത്തൊടിയിൽ നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസയിലെ അധ്യാപകർക്ക് ഓണപ്പുടവ നൽകി കുടുംബം
മലപ്പുറം: മലപ്പുറം മേൽമ്മുറി അധികാരത്തൊടിയിൽ നബിദിന ഘോഷയാത്രയ്ക്കിടെ മദ്രസയിലെ അധ്യാപകർക്ക് ഓണപ്പുടവ നൽകി കുടുംബം. അധികാരത്തോടെയിലെ സുനിൽ കുമാറും കുടുംബവും ആണ് ഉസ്താദ് മാർക്ക് ഓണപുടവ നൽകിയത്. നബിദിന ഘോഷയാത്രയ്ക്ക് മധുരം നൽകുന്നതിനോടൊപ്പമായിരുന്നു ഓണപുടവയും നൽകിയത്.
മതസൗഹാർദം കൊണ്ടും സ്നേഹ കൊണ്ടും ലോകം കീഴടക്കിയവരാണ് മലപ്പുറത്തുകാർ. അപ്പൊ പിന്നെ ഓണവും നബിദിനവും ഒരുമിച്ച് വന്നാൽ മലപ്പുറത്തുകാരുടെ സന്തോഷം പറയാനുണ്ടോ. മലപ്പുറം അധികാരത്തോടിയിലെ സുനിൽകുമാറും കുടുംബവും എല്ലാ പ്രാവശ്യവും നബിദിനത്തിന് മധുരം നൽകുന്നതാണ്. ഇത്തവണ പക്ഷേ തിരുവോണം കൂടി ആയതോടെ ഉസ്താദുമാർക്ക് ഓണപ്പുടവ കൂടി നൽകി. ഇതൊക്കെയല്ലേ നമ്മൾ മനുഷ്യന്മാർ തമ്മിലുള്ള സന്തോഷം എന്ന് ഓണ പുടവ നൽകിയ സുനിൽ കുമാറും, വാങ്ങിയ ഉസ്താദുമാരും.