< Back
Kerala
family suspicious of the death of a young man who fell into the water in Kollam,Kollam death,കൊല്ലത്ത് യുവാവ് വെള്ളത്തിൽ വീണുമരിച്ച സംഭവം, ദുരൂഹതയുണ്ടെന്ന് കുടുംബം,യുവാവ് വെള്ളത്തിൽ വീണുമരിച്ച സംഭവം,
Kerala

കൊല്ലത്ത് യുവാവ് വെള്ളത്തിൽ വീണുമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

Web Desk
|
6 Oct 2023 7:36 AM IST

സുഹൃത്തുക്കൾ അപായപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം

കൊല്ലം: കുളത്തുപ്പുഴയിൽ യുവാവിനെ വെള്ളത്തിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുളത്തുപ്പുഴ സ്വദേശി ഉണ്ണിയെയാണ് നെടുവന്നൂർ കടവ് പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ഉണ്ണിയും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായതായി കുടുംബം ആരോപിച്ചു

കഴിഞ്ഞ ദിവസം കാണാതായ ഉണ്ണിയുടെ മൃതദേഹം കുളത്തൂപുഴ നെടുവന്നൂർ കടവ് പാലത്തിന് സമീപം ആണ് കണ്ടെത്തിയത്. 48 വയസായിരുന്നു. പാലത്തിലിരുന്ന് സുഹൃത്തുക്കളോടൊപ്പം ഉണ്ണി മദ്യപിച്ചിരുന്നു. തുടർന്ന് മീൻ പിടിക്കുന്ന വലയെ ചൊല്ലി സുഹൃത്തുക്കളും ഉണ്ണിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. അതിനാൽ ഉണ്ണിയെ സുഹൃത്തുക്കൾ അപായപ്പെടുത്തിയതായാണ് കുടുംബത്തിന്റെ സംശയം.

അതേസമയം, മീൻ പിടിക്കാൻ പോയി മടങ്ങിയെത്തിയ തങ്ങൾ ഉണ്ണി വെള്ളത്തിൽ വീണ് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് സുഹൃത്തുക്കളുടെ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.


Related Tags :
Similar Posts