< Back
Kerala

Kerala
കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി.എസ് ബാനര്‍ജി അന്തരിച്ചു
|6 Aug 2021 10:01 AM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം
നാടന്‍പാട്ട് കലാകാരനും കാരിക്കേച്ചറിസ്റ്റുമായിരുന്ന പി.എസ് ബാനർജി മരിച്ചു. 42 വയസായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ ന്യൂമോണിയയും ശ്വാസമുട്ടലും തീവ്രമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കൊല്ലം ശാസ്താംകോട്ട മനക്കര സ്വദേശിയാണ്. കാർട്ടൂണ്‍ അക്കാദമി അംഗവും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമാണ്. ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെതാണ് അവസാനമായി വരച്ച കാരിക്കേച്ചർ.
ബാനർജിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 11 മണിയോടെ മൃതദേഹം ഭരണിക്കാവ് ജെ.എം. എച്ച്.എസ്.എസില്‍ പൊതുദർശനത്തിന് വെക്കും. വൈകിട്ട് മനക്കരയിലെ വസതിയിലാണ് സംസ്കാരം.