< Back
Kerala
T Siddique - Ommen Chandy

ടി.സിദ്ദീഖ്-ഉമ്മന്‍ചാണ്ടി

Kerala

'ആ കൈപിടിച്ചാണ് നടന്നതൊക്കെയും, എന്റെ എല്ലാമെല്ലാമായിരുന്ന സാറിന് വിട': അനുസ്മരിച്ച് ടി.സിദ്ദീഖ്‌

Web Desk
|
18 July 2023 10:53 AM IST

ഞങ്ങളെപ്പോലെയുള്ള പ്രവർത്തകന്മാരെ കണ്ടെത്തി അവരെ മുൻപോട്ട് കൊണ്ടുവരാൻ അത്ഭുതകരമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് ഉമ്മൻചാണ്ടി

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ്. എന്റെ എല്ലാമെല്ലാമായിരുന്നു സാറിന് വിട എന്നാണ് ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ' ആ കൈ പിടിച്ചാണ് നടന്നതൊക്കെയും, ഇനിയില്ല എന്നത്‌ താങ്ങാനാവുന്നില്ല... എന്റെ എല്ലാമെല്ലാമായിരുന്ന സാറിനു വിട'.

'രാഷ്ട്രീയ ജീവിതത്തിലെ പ്രയാസം അനുഭവിക്കുന്ന ദിവസമാണിന്ന്. ഞങ്ങളെപ്പോലെയുള്ള പ്രവർത്തകന്മാരെ കണ്ടെത്തി അവരെ മുൻപോട്ട് കൊണ്ടുവരാൻ അത്ഭുതകരമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം പൊതുസാമൂഹ്യ മണ്ഡലത്തെ ഗൗരവമായി ബാധിക്കും. വല്ലാത്തൊരു അരക്ഷിതാവസ്ഥയാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകന്മാർക്ക് അദ്ദേഹത്തെ വിയോഗം താങ്ങാൻ കഴിയട്ടെ എന്നും ടി സിദ്ദീഖ് പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിയുടെ അന്ത്യം ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിൽ വെച്ചായിരുന്നു. ക്യാൻസർ ബാധിതനായി ബംഗളൂരുവിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പിന്നീട് സെക്രട്ടേറിയറ്റ് ദർബാർഹാളിലും കെ.പി.സി.സി ഓഫീസിലും പൊതുദർശനമുണ്ടാകും.

രാത്രിയോടെ പുതുപ്പളളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടാകും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പളളി സെന്റ് ജോർജ് പളളിയിൽ നടക്കും.

Similar Posts