< Back
Kerala
കാട്ടാനക്കൂട്ടത്തെ പേടിച്ച് കർഷകൻ മരത്തിനു മുകളിൽ കയറിയിരുന്നത് ഒന്നര മണിക്കൂർ
Kerala

കാട്ടാനക്കൂട്ടത്തെ പേടിച്ച് കർഷകൻ മരത്തിനു മുകളിൽ കയറിയിരുന്നത് ഒന്നര മണിക്കൂർ

Web Desk
|
26 Sept 2022 8:55 PM IST

കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിന് മുകളിൽ കയറുകയായിരുന്നു

ചിന്നക്കനാലിൽ കാട്ടാനക്കൂട്ടത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ കർഷകൻ മരത്തിന് മുകളിൽ കയറിയിരുന്നത് ഒന്നര മണിക്കൂർ. സിങ്കുകണ്ടം സ്വദേശി സജിയാണ് കൃഷിയിടത്തിൽ വച്ച് കാട്ടാനക്കൂട്ടത്തിൻറെ മുന്നിൽ പെട്ടത്. കൂട്ടത്തിൽ നിന്ന് കൊമ്പൻ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിന് മുകളിൽ കയറുകയായിരുന്നു.

രാവിലെ പത്ത് മണിക്കാണ് തന്റെ കൃഷിയിടത്തിന് സമീപത്ത് വച്ച് സജി കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെടുന്നത്. തോട്ടത്തിൽ തമ്പടിച്ചിരിക്കുകയായിരുന്നു കാട്ടാനക്കൂട്ടം. തുടർന്ന് ആനകളുടെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ സജിക്ക് ഒന്നര മണിക്കൂർ യൂക്കാലി മരത്തിൽ കയറി ഇരിക്കേണ്ടി വന്നു. കാട്ടാനക്കൂട്ടം അടുത്തേക്ക് എത്തിയതോട് കൂടി സ്വയം രക്ഷാർത്ഥമാണ് യൂക്കാലി മരത്തിന് മുകളിലേക്ക് കേറിയതെന്ന് സജി പറഞ്ഞു.

'' ആന ഓടിവരുവായിരുന്നു. ഓടി അടുത്തേക്ക് വന്നപ്പോൾ പെട്ടന്ന് മരത്തിലേക്ക് കയറേണ്ടി വന്നു.. ഒന്നൊന്നര മണിക്കൂർ ഞാൻ മരത്തിൽ ഇരുന്നു''-സജി പറഞ്ഞു

മരത്തിന് മുകളിൽ ഇരുന്ന് സജി നിലവിളിക്കുന്നത് കേട്ട നാട്ടുകർ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.വനപാലകരും ഒപ്പം തന്നെ വാച്ചർമാരുമെല്ലാം എത്തി ഒന്നരമണിക്കൂറോളം പടക്കം പൊട്ടിക്കുകയും ബഹളം വെക്കുകയും ചെയ്ത ശേഷമാണ് മരത്തിന് താഴെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ അകറ്റാനായത്.

Related Tags :
Similar Posts