< Back
Kerala

Kerala
വയനാട്ടിൽ കർഷകൻ ജീവനൊടുക്കി
|21 Oct 2021 10:47 AM IST
വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു
വയനാട് വടുവൻചാലിൽ കർഷകൻ ജീവനൊടുക്കി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) മരിച്ചത്. വാഴക്കൃഷി നശിച്ചതിനെത്തുടർന്നുണ്ടായ കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കടബാധ്യതമൂലം മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തിന്റെ മകൻ ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, ഗോപാലൻ ചെട്ടിയുടെ മരണം കടബാധ്യത മൂലമാണെന്നത് വാർഡ് മെംബറും പൊലീസും സ്ഥിരീകരിച്ചിട്ടില്ല. കർഷക ആത്മഹത്യയാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.