< Back
Kerala

Kerala
ഇടുക്കിയിൽ കർഷകൻ കുളത്തിൽ വീണ് മരിച്ചു
|15 April 2025 9:17 PM IST
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഇടുക്കി: ചെമ്മണ്ണാറിൽ കർഷകൻ കുളത്തിൽ വീണ് മരിച്ചു. വെങ്കലപാറ സ്വദേശി ചെമ്പകരയിൽ ബെന്നിയാണ് മരിച്ചത്.
കൃഷിയിടത്തിലേക്ക് വെള്ളം തിരിച്ചുവിടാൻ പോയപ്പോൾ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുളത്തിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്.