< Back
Kerala
തൃപ്പൂണിത്തുറയിലെ സ്‌കൂൾ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ
Kerala

തൃപ്പൂണിത്തുറയിലെ സ്‌കൂൾ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ

Web Desk
|
6 Feb 2025 3:50 PM IST

മിഹിറുമായുള്ള ചാറ്റിങ് സ്ക്രീന്ഷോട്ടുകളും പിതാവ് പുറത്തുവിട്ടു.

കൊച്ചി: തൃപ്പൂണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ ഷഫീഖ് മാടമ്പാട്ട്. സ്കൂളിൽ നിന്നും എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് ഷഫീഖ് പറഞ്ഞു. മിഹിറുമായുള്ള ചാറ്റിങ് സ്ക്രീന്ഷോട്ടുകളും പിതാവ് പുറത്തുവിട്ടു.

'മിഹിറിന്റെ അമ്മയും ബന്ധുക്കളും പറഞ്ഞതിൽ വൈരുധ്യമുണ്ട്. റാഗിങ് പരാതി പിആർ സ്റ്റണ്ടിന്റെ ഭാഗമാണ്. ജെംസ് സ്കൂളിൽ നിന്നും മിഹിറിനെ മാറ്റിയത് അവന്റെ താല്പര്യമില്ലാതെയാണ്. മിഹിറിന്റെ അവസ്ഥ വളരെ മോശമായിരുന്നു. സ്കൂളിൽ നിന്നും എത്തി മരിക്കുന്നത് വരെ മിഹിറിന് സംഭവിച്ചതെന്തെന്ന് കണ്ടെത്തണം. ആ സമയം ആരൊക്കെ അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു എന്ന് കണ്ടെത്തണം' - പിതാവ് പറഞ്ഞു.

വാർത്ത കാണാം:


Related Tags :
Similar Posts