< Back
Kerala

Kerala
തൃശൂരിൽ അച്ഛനും കുഞ്ഞും മരിച്ചനിലയിൽ
|8 March 2023 8:14 AM IST
പ്രവാസിയായിരുന്ന ബിനോയി ഹൃദ്രോഗിയായതിനാൽ നാട്ടിൽ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു
തൃശൂർ ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അർജുൻ കൃഷ്ണ, അച്ഛൻ ബിനോയ് എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്.
പ്രവാസിയായിരുന്ന ബിനോയി ഹൃദ്രോഗിയായതിനാൽ ഇപ്പോൾ നാട്ടിൽ ലോട്ടറി കച്ചവടം നടത്തുകയാണ്. മകന് സംസാരശേഷിയില്ലാത്തതിൽ ഇവർക്ക് മാനസിക പ്രയാസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് പൊലീസ് കരുതുന്നത്. ആളൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തുകയാണ്.