< Back
Kerala
Kollam,latest malayalam news,Kollam news,,കൊല്ലം,
Kerala

കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

Web Desk
|
12 Jan 2024 10:22 AM IST

ജോസ് പ്രമോദ് , മക്കളായ ദേവനാരായണൻ, ദേവനന്ദ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കൊല്ലം: പട്ടത്താനം ജവഹർ നഗറിൽ പിതാവിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ജോസ് പ്രമോദ് (41) , മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട് തുറക്കാത്തതിനെത്തുടര്‍ന്ന് ജോസ് പ്രമോദിന്‍റെ പിതാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിെത്തി വാതില്‍ തുറന്നപ്പോഴാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കളെ കൊലപ്പെടുത്തി ജോസ് പ്രമോദ് ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

Related Tags :
Similar Posts