< Back
Kerala
വരാപ്പുഴയിൽ അച്ഛനും മകനും മരിച്ച നിലയിൽ
Kerala

വരാപ്പുഴയിൽ അച്ഛനും മകനും മരിച്ച നിലയിൽ

Web Desk
|
29 May 2024 11:20 AM IST

മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുള്ള മകനുമാണ് മരിച്ചത്

എറണാകുളം: വരാപ്പുഴ മണ്ണംതുരുത്തിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുള്ള മകനുമാണ് മരിച്ചത്. കുഞ്ഞിനെ കൊന്നശേഷം ഷെരീഫ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

മൂന്നാഴ്ചയ്ക്ക് മുമ്പാണ് ഇരുവരും വരാപ്പുഴയിൽ എത്തുന്നത്. തുടർന്ന് വാടകവീട്ടിൽ താമസിച്ച് വരുകയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വരാപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Tags :
Similar Posts