< Back
Kerala

Kerala
മൈസൂരുവിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു
|24 July 2023 11:23 AM IST
പള്ള്യാളി നാസർ (45), മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്.
മലപ്പുറം: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു. പള്ള്യാളി നാസർ (45), മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ നവാസ് (23) നഞ്ചൻകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.30നാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾമ മൈസൂരുവിലെത്തിയിട്ടുണ്ട്.