< Back
Kerala
തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
Kerala

തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

Web Desk
|
10 Jun 2022 6:44 PM IST

പുളിങ്കുടിയിൽ അപ്പുക്കുട്ടൻ, മകൻ റെനിൻ എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം വിഴിഞ്ഞം ചൊവ്വരയിൽ തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പുളിങ്കുടിയിൽ അപ്പുക്കുട്ടൻ, മകൻ റെനിൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

രാവിലെ ഒമ്പതരയോടെയാണ് ദാരുണ സംഭവമുണ്ടായത്. വീടിന്‍റെ ടെറസിൽ നിന്ന് തേങ്ങയിടാൻ ശ്രമിക്കവേ ഇരുമ്പ് തോട്ടി വൈദ്യുതി കമ്പിയിൽ തട്ടി അപ്പുക്കുട്ടന് ഷോക്കേല്‍ക്കുകയായിരുന്നു. ആ സമയം സമീപത്തെ കടയിൽ നിന്നെത്തിയ മകൻ റെനിൽ കുമാർ പുക ഉയരുന്നത് കണ്ട് ടെറസിലേക്ക് കയറി. പിന്നീട് റെനിലിന്റെ ശബ്ദവും കേട്ടില്ല. തോട്ടിയിൽ ശരീരഭാഗം തട്ടിയാണ് റെനിലിന് വൈദ്യുതാഘാതമേറ്റത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിലും കെ.എസ്.ഇ.ബി.യിലും വിവരം അറിയിച്ചത്. എന്നാൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വളരെ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

Similar Posts