< Back
Kerala

Kerala
എറണാകുളം മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
|23 March 2025 7:35 PM IST
ഗംഗ, മകൻ ധാർമിക് എന്നിവരാണ് മരിച്ചത്
എറണാകുളം: എറണാകുളം മലയാറ്റൂരിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഗംഗ, മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
കുളിക്കാൻ പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെയാണ് നാട്ടുകാർ തിരച്ചില്‍ നടത്തിയത്. ഒടുവിൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി