< Back
Kerala

Kerala
കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു
|9 Nov 2021 4:22 PM IST
ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്.