< Back
Kerala

Kerala
ഇടുക്കി കൊച്ചറയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചു
|10 Oct 2023 7:15 PM IST
രാജാക്കണ്ടം ചെമ്പകശ്ശേരി സ്വദേശി കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്
ഇടുക്കി: കൊച്ചറയിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ടു മക്കളും മരിച്ചു. രാജാക്കണ്ടം ചെമ്പകശ്ശേരി സ്വദേശി കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങളിപ്പോൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.