< Back
Kerala
ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം; മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ
Kerala

ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം; മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ

Web Desk
|
12 Oct 2025 9:56 PM IST

വഞ്ചിയൂർ സ്വദേശി വിനോദാണ് പൊലീസ് പിടിയിലായത്

തിരുവനന്തപുരം: ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകന്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച് പിതാവ്. വഞ്ചിയൂർ സ്വദേശി വിനോദിനെ പൊലീസ് പിടികൂടി. മൂന്നുദിവസമായി ഒളിവിലായിരുന്ന പ്രതിയെ വഞ്ചിയൂർ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. ആഡംബര കാർ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകനെ വിനോദ് തലക്കെടിക്കുകയായിരുന്നു. മകൻ ഹൃത്വിക്കിന് (22) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.




Similar Posts