< Back
Kerala

Kerala
കാസർകോട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ
|23 April 2022 5:34 PM IST
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്ലസ് ടു വിദ്യാർഥിനി ഒന്നര മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്
കാഞ്ഞങ്ങാട്: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്ലസ് ടു വിദ്യാർഥിനി ഒന്നര മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗർഭഛിദ്രം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.
father arrested in connection with the rape of a 17-year-old girl in Kasargod