< Back
Kerala
father beats son
Kerala

ജോമട്രി ബോക്സ് നഷ്ടപ്പെട്ടതിന് ക്രൂരമര്‍ദനം; മകന്‍റെ കൈ തല്ലിയൊടിച്ച അച്ഛൻ അറസ്റ്റിൽ

Web Desk
|
4 March 2025 7:54 PM IST

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മകന്‍റെ കൈ തല്ലിയൊടിച്ച അച്ഛൻ അറസ്റ്റിൽ . തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. ജോമട്രി ബോക്സ് സ്കൂളിൽ നഷ്ടപ്പെട്ടു എന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 11 വയസുകാരനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ കുട്ടിയും മാതാവും ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ ഡോക്ടര്‍ കാരണം ചോദിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പിന്നീട് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

അതിനിടെ പത്തനംതിട്ടയിൽ വിദ്യാർഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് കൂട്ടുകാർ സഹോദരനെയും അടുത്ത ബന്ധുവിനെയും തല്ലിച്ചതച്ചു . വിദ്യാർഥിയുടെ പിതൃ സഹോദരൻ്റെ തലയ്ക്ക് ഷോക്ക് അബ്സോർബർ കൊണ്ട് അടിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.



Similar Posts