< Back
Kerala
മകളുടെ സ്റ്റുഡൻറ് കൺസഷനായെത്തിയ അച്ഛന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂര മർദനം
Kerala

മകളുടെ സ്റ്റുഡൻറ് കൺസഷനായെത്തിയ അച്ഛന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂര മർദനം

Web Desk
|
20 Sept 2022 1:56 PM IST

മകളുടെയും സുഹൃത്തിന്റെ മുമ്പിൽ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം

തിരുവനന്തപുരം: മകളുടെ സ്റ്റുഡൻറ് കൺസഷനായെത്തിയ അച്ഛന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂര മർദനം. കാട്ടാക്കട സ്വദേശി പ്രേമനനാണ് തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിൽ വെച്ച് മർദനമേറ്റത്. മകളുടെയും സുഹൃത്തിന്റെ മുമ്പിൽ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയുടെ കൺസഷന് കാൾ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജീവനക്കാർ പറയുകയായിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റ് നാളെ ഹാജരാക്കാമെന്നും സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും പ്രമനൻ അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് ജീവനക്കാർ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിച്ചത്.


Father brutally beaten by KSRTC employees who came for daughter's student concession in Thiruvananthapuram

Similar Posts