< Back
Kerala
കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു
Kerala

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു

Web Desk
|
4 Sept 2023 9:03 AM IST

രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.

കോട്ടയം രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയിൽ. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. 13ഉം പത്തും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് പിതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ഇന്നലെ അർധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഇളയ പെണ്‍കുട്ടിയായ ഏഴു വയസുകാരിയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. മൂന്ന് പെണ്‍കുട്ടികളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

Similar Posts