< Back
Kerala

Kerala
തിരുവനന്തപുരത്ത് മകന്റെ മർദനമേറ്റ അച്ചൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ
|6 Nov 2022 11:41 PM IST
പരിക്കേറ്റ സുകുമാരൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം വാമനപുരത്ത് മകന്റെ മർദനമേറ്റ് അച്ചൻ മരിച്ചു. വാമനപുരം സ്വദേശി സുകുമാരനാണ് മരിച്ചത്.
സംഭവത്തിൽ മകൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 20നാണ് മദ്യലഹരിയിലെത്തിയ സുരേഷ്, അച്ഛൻ സുകുമാരനെ മർദിച്ചവശനാക്കിയത്.
പരിക്കേറ്റ സുകുമാരൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.