< Back
Kerala

Kerala
പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി
|21 March 2024 2:44 PM IST
പറവൂർ സ്വദേശി ഷാനുവാണ് കൊല്ലപ്പെട്ടത്
കൊച്ചി: എറണാകുളം പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി. പറവൂർ സ്വദേശി ഷാനുവാണ് (31) കൊല്ലപ്പെട്ടത്. പിന്നാലെ ഭർതൃപിതാവ് സെബാസ്റ്റ്യനെ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഷാനുവിന്റെ ഭർത്താവ് ഷിനോജ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റ ഷാനു അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മരിച്ച ഷാനുവും സെബാസ്റ്റ്യനും തമ്മില്‍ വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇരുവരുടെയും മൃതദേഹം പറവൂരിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.