< Back
Kerala
ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായി; കാട്ടാക്കടയിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ പിതാവ്
Kerala

'ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായി'; കാട്ടാക്കടയിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ പിതാവ്

Web Desk
|
23 Feb 2026 9:50 AM IST

പുനലാൽ ചക്കിപ്പാറ സിദ്ദിഖ് -ഫസീല ദമ്പതികളുടെ മകൾ ആയിഷ ഫാത്തിമയാണ് മരിച്ചത്

തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സപ്പിഴവ് മൂലമാണെന്ന ആരോപണവുമായി പിതാവ്. പുനലാൽ ചക്കിപ്പാറ സിദ്ദിഖ് -ഫസീല ദമ്പതികളുടെ മകൾ ആയിഷ ഫാത്തിമയാണ് മരിച്ചത്.

ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മോശമായെന്നും പിന്നാലെ മരിച്ചെന്നുമാണ് ആരോപണം. കാട്ടാക്കടയിലെ മമൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം.

കൺപോളയിൽ തടിപ്പ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആദ്യം ചികിത്സ നേടിയത്. ഇന്നലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുറന്നു വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും രണ്ട് ഇഞ്ചക്ഷൻ കുട്ടിക്ക് നൽകിയിട്ടുണ്ട്.

ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ പിന്നീട് നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മമല്‍ ആശുപത്രിക്കെതിരെ ആര്യനാട് സ്റ്റേഷനിൽ പരാതി നൽകി.


Similar Posts