< Back
Kerala

Kerala
മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 40 വർഷം തടവ്
|25 Jan 2024 4:55 PM IST
നാല് ലക്ഷം രൂപ പിഴയായും നൽകണം
മലപ്പുറം: പ്രായപൂർത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 40 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം പെരിന്തൽമണ്ണ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുകയിൽ നിന്ന് 2 ലക്ഷം രൂപ അതിജീവിതക്ക് നൽകാനും കോടതി നിർദേശിച്ചു.