< Back
Kerala
ഭര്‍ത്താവ് ആസൂത്രിതമായി നടത്തിയ കൊല; ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ റീപോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അച്ഛന്‍
Kerala

'ഭര്‍ത്താവ് ആസൂത്രിതമായി നടത്തിയ കൊല'; ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ റീപോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അച്ഛന്‍

Web Desk
|
29 July 2025 10:07 AM IST

മകള്‍ സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ്

കൊല്ലം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ റീപോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് അച്ഛന്‍ രാജശേഖരന്‍ പിള്ള. മകള്‍ സ്വന്തം മനസാലെ ജീവനൊടുക്കില്ല. ഭര്‍ത്താവ് സതീഷ് നടത്തിയ ആസൂത്രിതമായ കൊലപാതകമാണ്. അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ട് വരണമെന്നും രാജശേഖരന്‍പിള്ള പറഞ്ഞു.

ഈ മാസം 19ാം തിയ്യതിയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് തന്നെ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. ഭര്‍ത്താവ് നിരന്തരം തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളെല്ലാം അതുല്യ കുടുംബത്തിന് അയച്ചുകൊടുത്തിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം കുടുംബം ആവശ്യപ്പെട്ടിരുന്നു. സഹോദരി നല്‍കിയ പരാതിയില്‍ നേരത്തെ ഫോറസിക് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആത്മഹത്യ എന്നായിരുന്നു പരിശോധന ഫലത്തിലുണ്ടായത്.

Similar Posts