< Back
Kerala

Kerala
കോഴിക്കോട് വളയത്ത് 16-കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം
|23 Aug 2025 4:29 PM IST
2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായ ലൈംഗികാതിക്രമം നേരിട്ടതായി കുട്ടി പൊലീസിന് മൊഴി നൽകി
കോഴിക്കോട്: കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ വളയം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായ ലൈംഗികാതിക്രമം നേരിട്ടതായി കുട്ടി പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കെത്തിയപ്പോഴാണ് പെൺകുട്ടി ഡോക്ടറോട് പീഡന വിവരം പറഞ്ഞത്.