< Back
Kerala
തൃക്കാക്കരയിൽ അച്ഛൻ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു
Kerala

തൃക്കാക്കരയിൽ അച്ഛൻ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

Web Desk
|
30 Nov 2022 11:36 AM IST

പ്രതിയെ കസ്റ്റഡിയിലെടുത്തു

കൊച്ചി: തൃക്കാക്കരയിൽ അച്ഛൻ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു. കുടുംബ പ്രശ്‌നമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മകനെ കുത്തിയ രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിൽ കുത്തേറ്റ മകൻ ഹരികൃഷ്ണനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹരികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. പ്രതി രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

Similar Posts