< Back
Kerala
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞു
Kerala

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞു

Web Desk
|
9 July 2021 10:57 PM IST

എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നാണ് ഭാര്യ പൊലീസിനെ അറിയിച്ചത്

തിരുവനന്തപുരം വെഞ്ഞാറമൂടിൽ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്നാട് സ്വദേശി മുരുകനാണ് ഭാര്യയെ മർദിച്ച ശേഷം പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. മുരുകനെതിരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.

വെഞ്ഞാറമൂട് അമ്പലമുക്കിലാണ് ക്രൂരസംഭവം നടന്നത്. കുട്ടിയെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധയമാക്കുമെന്ന് വെഞ്ഞാറമ്മൂട് പോലീസ് അറിയിച്ചു. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്ന് ഭാര്യ പൊലീസിനെ അറിയിച്ചെങ്കിലും ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതി എടുക്കുകയായിരുന്നു. ഇയാളിപ്പോള്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണുള്ളത്.

Similar Posts