< Back
Kerala

Kerala
മുന്നാറിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ
|8 July 2021 7:18 PM IST
അച്ഛന്‍റെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയുടെ ഫോണ്‍ നമ്പർ കണ്ടെത്തി പരാതി നൽകുകയായിരുന്നു
മുന്നാറിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. കണ്ണൻ ദേവൻ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുവർഷം മുമ്പ് അമ്മ മരിച്ചുപോയ പെൺകുട്ടിയെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ അച്ഛൻ പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
അച്ഛന്‍റെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി ശിശുക്ഷേമ സമിതിയുടെ ഫോണ്‍ നമ്പർ കണ്ടെത്തി പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ നിർദേശ പ്രകാരമാണ് ദേവികുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.