< Back
Kerala

Kerala
നാലു വയസ്സുകാരിയോട് കൊടും ക്രൂരത;പിതാവിനെ പ്രതി ചേർക്കില്ല
|20 Nov 2025 10:10 AM IST
ചട്ടുകം ചൂടാക്കി സ്വകാര്യഭാഗത്ത് അടക്കം പൊള്ളിച്ചും പട്ടിണിക്കിട്ടുമായിരുന്നു അമ്മയുടെ പീഡനം
കൊച്ചി: കൊച്ചിയിൽ നാലു വയസ്സുകാരിയോടുള്ള അമ്മയുടെ കൊടും ക്രൂരതയിൽ പിതാവിനെ പ്രതി ചേർക്കില്ല. പീഡനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നുവെന്ന് കണ്ടെത്തൽ. ചോദ്യം ചെയ്യലിന് ശേഷം പിതാവിനെ വിട്ടയച്ചു. ചട്ടുകം ചൂടാക്കി സ്വകാര്യഭാഗത്ത് അടക്കം പൊള്ളിച്ചും പട്ടിണിക്കിട്ടുമായിരുന്നു അമ്മയുടെ പീഡനം. അമ്മ വിനീതക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ മരട് കാട്ടിത്തറ സ്വദേശിയാണ് അറസ്റ്റിലായ വിനീത.കുട്ടിയുടെ സ്‌കൂൾ അധികൃതരാണ് പീഡനം സംബന്ധിച്ച് വിവരം അധികൃതരെ അറിയിച്ചത്. പിതാവിനെ പ്രതിചേർക്കണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം.