< Back
Kerala
ബിജെപി വിളിച്ചു, നോ പറഞ്ഞ് ഫാത്തിമ തഹ്‍ലിയ
Kerala

ബിജെപി വിളിച്ചു, നോ പറഞ്ഞ് ഫാത്തിമ തഹ്‍ലിയ

Web Desk
|
15 Sept 2021 9:45 AM IST

സുരേഷ്ഗോപിയാണ് ഫാത്തിമയെ ഫോണിൽ വിളിച്ച് താല്‍പര്യമറിയിച്ചത്

എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയക്ക് ബിജെപിയിലേക്ക് ക്ഷണം. സുരേഷ്ഗോപി എംപിയാണ് ഫാത്തിമയെ ഫോണിൽ വിളിച്ച് താല്‍പര്യമറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നാണ് വാഗ്ദാനം. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന മറുപടിയാണ് ഫാത്തിമ തഹ്‍ലിയ നല്‍കിയത്.

ആദർശം കണ്ടാണ് പാർട്ടിയിൽ വന്നത് സ്ഥാനമാനങ്ങളോ അധികാരത്തിനോ വേണ്ടിയല്ല പാർട്ടിയിൽ വന്നതെന്ന ഫാത്തിമ തഹ്‌ലിയ പറഞ്ഞു. പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് മറ്റു വാർത്തകൾ ദുരുദ്ദേശപരമാണെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞിരുന്നു.

അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റിയാണ് തഹ്‌ലിയയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ ഒപ്പുവച്ച് ഔദ്യോഗിക ലെറ്റർപാഡിൽ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് തഹ്‌ലിയയെ സ്ഥാനത്തുനിന്നു നീക്കിയ വിവരം പുറത്തുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി സ്വീകരിക്കുന്നതെന്ന് വാർത്താകുറിപ്പിൽ പറയുന്നു.



Related Tags :
Similar Posts