< Back
Kerala
Arrest,ThamarasseryMDMAcase,kerala,താമരശ്ശേരി എംഡിഎംഎ,എംഡിഎംഎ വിഴുങ്ങിയ സംഭവം
Kerala

താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങിയ ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Web Desk
|
23 March 2025 11:51 AM IST

ഫായിസിന്റെ ഉള്ളില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല

കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങി ചികിത്സയിലുള്ള അരയത്തും ചാലിൽ സ്വദേശി ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഡിഎംഎ കൈവശം വെച്ചതിനാണ് കേസ്.ഫായിസിന്റെ ഉള്ളില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.ഉള്ളില്‍ ചെറിയ തരികളായി പല ഭാഗത്താണ് ഇത് കാണുന്നതെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞദിവസം ചുടാലമുക്കിലെ വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉൾപ്പടെ കൊല്ലുമെന്ന് ഫായിസും ഭീഷണിപ്പെടുത്തിയതിനു പിന്നാലെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.


Similar Posts