< Back
Kerala
Kerala
ഉരുള്‍പൊട്ടല്‍ ഭീതിയില്‍ കുറ്റ്യാടി; വീടുകള്‍ അപകടാവസ്ഥയില്‍, പലരും രക്ഷപ്പെട്ടത് തലനാരിഴക്ക്
|4 Nov 2021 7:18 AM IST
മണ്‍കട്ടകള്‍ കൊണ്ടു നിര്‍മ്മിച്ച വീടുകളില്‍ നിന്ന് പെരുമഴയത്താണ് നാട്ടുകാര്‍ പലരെയും പുറത്തെത്തിച്ചത്
ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് കുറ്റ്യാടി കാവിലുംപാറയില്‍ പല വീടുകളും അപകടാവസ്ഥയിലാണ്. മണ്‍കട്ടകള്‍ കൊണ്ടു നിര്‍മ്മിച്ച വീടുകളില്‍ നിന്ന് പെരുമഴയത്താണ് നാട്ടുകാര്‍ പലരെയും പുറത്തെത്തിച്ചത്.
വ്യാപകമായ ഉരുള്‍പൊട്ടലുണ്ടായ കാവിലുംപാറ വള്ളുവന്‍കുന്നിന്‍റെ താഴ്ഭാഗത്തെ വീടുകളോട് ചേര്‍ന്നെല്ലാം മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മുളവട്ടത്തെ പാര്‍ത്ഥസാരഥിയുടെ വീടിനോടു ചേര്‍ന്ന് വലിയ ഗര്‍ത്തം തന്നെ രൂപപ്പെട്ടു. തൊട്ടടുത്ത ഗംഗാധരന്‍റെ വീടും ഇതേ അവസ്ഥയിലാണ്. ചെറിയ കുഞ്ഞുങ്ങളുമായി സുരക്ഷിതമായി ഇവിടെ കഴിയാനാവില്ല.
ഉരുള്‍പൊട്ടല്‍ മുന്നില്‍ കണ്ട ഈ കുടുംബങ്ങള്‍ ഭീതിയോടെ ഇറങ്ങിയോടുകയായിരുന്നു.