< Back
Kerala

Kerala
രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടർ പിടിയിൽ
|22 Dec 2022 9:33 PM IST
ഗർഭപാത്രം നീക്കം ചെയ്യാൻ യുവതിയിൽ നിന്ന് ഡോക്ടർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
തൊടുപുഴ: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടറെ വിജിലൻസ് പിടികൂടി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ആണ് അറസ്റ്റിലായത്.
ഗർഭപാത്രം നീക്കം ചെയ്യുന്നതിന് യുവതിയിൽ നിന്ന് ഡോക്ടർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 500 രൂപ മുൻകൂറായി വാങ്ങി ഓപ്പറേഷൻ നടത്തുകയും ചെയ്തു. ബാക്കി തുക വീട്ടിലെത്തിച്ച് നൽകാനായിരുന്നു നിർദേശം.
യുവതിയുടെ ഭർത്താവ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും കൈക്കൂലി നൽകുന്നതിനിടെ വിജിലൻസെത്തി തന്ത്രപരമായി ഇവരെ പിടികൂടുകയുമായിരുന്നു. കൂത്താട്ടുകുളം പാലക്കുഴയിലുള്ള വീട്ടിൽ വച്ചാണ് ഡോക്ടർ പിടിയിലായത്.